പരീക്ഷ മാറ്റി
2023 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഓൺലൈൻ സമർപ്പിക്കേണ്ട അവസാന തിയതി 30.10.2023 5 p.m വരെ നീട്ടിയിരിക്കുന്നു.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ, എം.കോം, എം.എസ്.സി, (2022 അഡ്മിഷൻ), ഓഡിറ്റ് കോഴ്സ് സമർപ്പിക്കാത്ത 2019 (അഡ്മിഷൻ) സപ്ലിമെന്ററി വിദ്യാർത്ഥികളും ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ/അസൈൻമെന്റ് /റിപ്പോർട്ട് എന്നിവ നിർദ്ദിഷ്ട രൂപത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ, തപാൽ മുഖേനയോ 30.11.2023 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
ടൈപ്പ് 1 പ്രമേഹ ബാധിതർക്ക് പരീക്ഷക്ക് അധിക സമയം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ടൈപ്പ് 1 പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക്, ഗവൺമെന്റ് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവ് പ്രകാരം ർവ്വകലാശാല ഉത്തരവ് പുറപ്പെടുവിച്ചു.
യാത്രയയപ്പ് നൽകി
കാലിക്കറ്റ് സർവകലാശാലാ സേവനത്തിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിക്കുന്ന ശ്രീ. ജ്യോതികുമാർ.സി, ഓഫീസ് സൂപ്രണ്ട് (ഹയർ ഗ്രേഡ്) ശ്രീമതി.പുഷ്പലത വി എന്നവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് പ്രൊ-വൈസ് ചാൻസലർ ഡോ.എം.നാസ്സർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ.കെ സതീഷ് അധ്യക്ഷനായി. പരീക്ഷാ കൺട്രോളർ ഡോ.ഗോഡ് വിൻ സാംരാജ്.ഡി.പി, ഫിനാൻസ് ഓഫീസർ .അബ്ദുൾ റഷീദ്.എൻ.എ എന്നിവരും സർവ്വീസ് സംഘടനാ പ്രതിനിധികളായ ശബീഷ്, സുനിൽ, ഹബീബ് കോയ തങ്ങൾ എന്നിവർ സംസാരിച്ചു.
പുനർമൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
പാർട്ട് 1 ഇംഗ്ലീഷ് ബി.എ/പി.ഒ.ടി , പാർട്ട് 2 ബി.എ അഡീഷണൽ ലാംഗ്വേജ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി 2021 സെപ്റ്റംബർ പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എം.എ മലയാളം (നവംബർ 2022), എം.എ സോഷ്യോളജി (നവംബർ 2021) , പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ( ഏപ്രിൽ 2023) എം.എ അറബിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫസൽ ഉലമ, സോഷ്യോളജി എന്നീ പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്.സി ജ്യോഗ്രഫി (ഏപ്രിൽ 2023) പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




