തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്.

രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിംഗ്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാൾ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ഒരുദിവസംമാത്രം ശേഷിക്കേ, ഒന്നാം ഘട്ടത്തിന്റെ അവസാന അനുബന്ധ വോട്ടർപട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതുന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top