Section

malabari-logo-mobile

അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് മമ്മുട്ടിക്കെതിരെ പോസ്റ്റര്‍ പ്രചരിക്കുന്നു.

HIGHLIGHTS : കൊച്ചി: നടന്‍ മമ്മുട്ടിക്കെതിരെ വര്‍ഗീയ പോസ്റ്റകള്‍ പ്രചരിക്കുന്നു. മമ്മുട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പ്രത്യക...

Untitled-2 copyകൊച്ചി: നടന്‍ മമ്മുട്ടിക്കെതിരെ വര്‍ഗീയ പോസ്റ്റകള്‍ പ്രചരിക്കുന്നു. മമ്മുട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ധര്‍മരക്ഷ യുവവേദിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചിരിക്കുന്നത്.

അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം കൈരളി ടിവി സംപ്രേക്ഷണം ചെയ്തതാണ് അമ്മ ഭക്തരായ ധര്‍്മ്മവേദിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

ട്രെഡ്വലുമായി അഭിമുഖം നടത്തിയത് കൈരളി ചാനല്‍ ചെയര്‍മാനായ മമ്മുട്ടിയുടെ അറിവോടെയാണെന്ന് ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് മമ്മുട്ടിക്കെതിരെയും ആരോപണമുയര്‍ന്നിരിക്കുന്നത്.

പോസറ്ററുകളില്‍ പറയുന്നതിങ്ങനെ ‘മമ്മുട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക. മാതാ അമൃതാനന്ദമയിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തി, ഹിന്ദു വികാരം വ്രണപ്പെത്തി’. പോസ്റ്ററില്‍ മമ്മുട്ടി ഇസ്ലാമിക വേഷത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഈ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്വലിന്റെ ‘ഹോളി ഹെല്‍’ എന്ന അമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!