കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള വില്യാപ്പള്ളി ഗ്രാമം ഹവാലകാരിയര്‍മാരുടെ കേന്ദ്രമാകുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടുമാസത്തിനിടക്ക് ഹവാല പണം കടത്തുന്നതിനിടെ ആറുപേരാണ് വില്യാപ്പള്ളിയില്‍ നിന്ന് മാത്രം വടകരപോലീസിന്റെ പിടിയിലായത്. നേരത്തെ കൊടുവള്ളിയായിരുന്നു ജില്ലയിലെ ഹവാല പണമിടപാടിന്റെ കേന്ദ്രം.
വടകരയിലും പരിസരങ്ങളിലുമുളള നിരവധിപേര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. പലപ്പോഴും 14 മണിക്കൂറിലധികം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പകല്‍ സമയത്ത് ബാങ്കുകളില്‍ പോകാന്‍കഴിയാത്തതിനാല്‍ ഹുണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന സമാന്തര ബാങ്കിങ്ങ് സംവിധാനത്തെയാണ് ആശ്രയിക്കാറ്.
കൊടുവള്ളിക്ക് എന്‍ഫോഴ്‌സമെന്റിന്റെ ചുവപ്പ് മാര്‍ക്ക് വീണതോടയാണ് വില്യാപ്പളഇളിയിലേക്കുള്ള ഈ സംഘങ്ങളുടെ കൂടുമാറ്റമെന്ന് കരുതുന്നു.
പിടിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈയാഴ്ചയില്‍ വടകര പോലീസ് രണ്ടുപേരില്‍ നിന്ന് 21.4 ലക്ഷം രൂപ പിടകൂടിയിരുന്നു പിടികൂടിയ ഉസ്മാനും മുത്വിലീബും വില്യാപ്പള്ളി സ്വദേശകളാണ്. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പുറത്തുനിന്നെത്തുന്ന പണം വില്യാപ്പള്ളിയിലെ ചില വീടുകള്‍ കേന്ദ്രീകരിച്ചു തന്നെയാണ് വിതരണത്തിന് തരം തിരിക്കുന്നത്. പിന്നീട് പ്രദേശിക വിതരണക്കാര്‍ വഴി ജില്ലയിലെ കുറ്റിയാടി, നാദാപുരം കല്ലാച്ചി എന്നിവടങ്ങളിലേക്കും, കണ്ണുര്‍ ജില്ലയിലെ ചില മേഖലിയിലേത്തും വിതരണത്തിനായി കൊണ്ടുപോകുന്നത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.



