വള്ളിക്കുന്ന് സിബിഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണ് മരിച്ചു

പരപ്പനങ്ങാടി: വള്ളിക്കുന്ന് ചാലിപ്പാടത്ത് സുഹൃത്ത്ക്കളോടൊത്ത് കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പരപ്പനങ്ങാടി സിബിഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അരിയല്ലൂര്‍ പള്ളിയാളി അബ്ദുള്‍ അസീസിന്റെ മകന്‍ മുഹമ്മദ് ആഷിഖ് ജമാന്‍(16) ആണ് മരിച്ചത്.

ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അപകടം നടന്നയുടനെ കുട്ടിയെ ചെട്ടിപ്പടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയണ്. കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിക്കവെ ഒരു കുട്ടി വെള്ളക്കെട്ടി വീണ് മുങ്ങിത്താഴുന്നത് കണ്ട് ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആഷിഖ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top