Section

malabari-logo-mobile

സംസ്ഥാനത്തെ റോഡുകളെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ;പരിഹാരം എന്തെന്ന് പരിശോധിക്കും മന്ത്രി റിയാസ്

HIGHLIGHTS : Actor Jayasuriya criticizes roads in the state; Minister Riyaz will look into the solution

കൊച്ചി: സംസ്ഥാനത്തെ റോഡുകളെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. നികുതി നല്‍കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്ന് നടന്‍ ജയസൂര്യ പറഞ്ഞു.മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

അതെസമയം വ്യക്തിപരമായി അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

sameeksha-malabarinews

കേരളത്തെയും ചിറാപൂഞ്ചിയെയും താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പൂഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണ് ഉള്ളതെന്നും കേരളത്തില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളുടെ മോശം സ്ഥിതിക്ക് എന്താണ് കാരണമെന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പൊതുമരാമത്ത് വകുപ്പ് പരിപാടിയിലാണ് കേരളത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് നടന്‍ ജയസൂര്യ വിമര്‍ശനമുന്നയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!