കണ്ണൂർ എയർപോർട്ടിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് ഇല്ല; കേരളത്തിൻറെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കാമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം എന്നാൽ ഇത് കേന്ദ്രം അംഗീകരിച്ചില്ല.

ഇന്ത്യൻ വിമാന കമ്പനികൾ നിലവിൽ കണ്ണൂരിൽനിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട് കൂടുതൽ ആവശ്യം വന്നു കഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ വിമാന കമ്പനികൾ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നു കേന്ദ്രമന്ത്രാലയം വിശദീകരിച്ചു.

ഇത്തിഹാദ്, എമിറേറ്റ്സ് പോലുള്ള വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിലെ നിലപാട് . യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. കണ്ണൂരിൽ നിന്നും വിമാന നിരക്ക് ഉയർന്നതും സർവീസുകൾ കുറവ് ആയ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top