Section

malabari-logo-mobile

ഒമിക്രോൺ; ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 മത്സരങ്ങൾ മാറ്റിവെച്ചു, ടെസ്റ്റ് ഏകദിന മത്സരങ്ങൾ നടക്കും

HIGHLIGHTS : Omicron; India-South Africa 20-20 matches postponed, Test ODIs to be played

കോവിഡ് വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 മത്സരങ്ങൾ മാറ്റിവെച്ചു. ടെസ്റ്റ് ഏകദിന മത്സരങ്ങൾ നടക്കും. 20-20 മത്സരങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക പൊതു യോഗത്തിൽ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങൾ ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

sameeksha-malabarinews

മുംബൈയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഇന്ത്യൻ ടീം ഡിസംബർ 8 നോ 9 നോ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും എന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ കോവിഡ് വാരിയന്റ് പടരുന്ന സാഹചര്യത്തിൽ പര്യടനത്തിനു സർക്കാർ അനുമതി ആവശ്യമാണ്ന്ന ബിസിസിഐ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!