Section

malabari-logo-mobile

ഡിസംബർ 13 മുതൽ കുട്ടികൾ യൂണിഫോം ധരിച്ച് സ്കൂളിൽ എത്തണം : മന്ത്രി വി ശിവൻകുട്ടി

HIGHLIGHTS : Children should come to school in uniform from December 13: Minister V Sivankutty

സ്കൂൾ തുറന്ന ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

സാധാരണ സ്കൂളുകളെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം 8 മുതൽ തുറന്നു പ്രവർത്തിക്കും ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്നു പ്രവർത്തിക്കും ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് എത്താം എന്ന് മന്ത്രി അറിയിച്ചു.

sameeksha-malabarinews

സംസ്ഥാനത്തെ വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് മന്ത്രി പുറത്തുവിട്ടിരുന്നു. കുട്ടികളുടെ ആരോഗ്യത്തിന് ആദ്യപരിഗണന എന്നും വാക്സിനേഷൻ പ്രാധാന്യം നൽകുന്നത് അതിനാലാണ് എന്നും മന്ത്രി പറഞ്ഞു.

വാക്സിൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർ ടി പി സി ആർ റിസൽട്ട് നൽകണം. സഹകരിക്കാത്ത അധ്യാപകർക്ക് ലീവെടുക്കാൻ അവസരമുണ്ട്. ഇവർക്ക് ശമ്പളം ലഭിക്കില്ല. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!