
കൊച്ചി : ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവില കൂടി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4475 രൂപയും പവന് 35800 രൂപയും ആണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വിലയാണ് ഇന്നത്തേത്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4445 രൂപയും പവന് 35560 രൂപയുമായിരുന്നു. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയുടെ കുറവുണ്ടായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




