നിത്യാദാസ് വീണ്ടും വെള്ളിത്തിരയിലേക്ക്

മലയാളികളുടെ പ്രിയ താരമായിരുന്ന നിത്യാ ദാസ് ഏറെ നാളെത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

എന്റെ പുതിയ സിനിമയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണമെന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിത്യാദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സൈക്കോ ഹൊറര്‍ മൂവിയാണ് പള്ളിമണിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പറക്കും തളിക എന്ന ചിത്രത്തിലൂടെ ഏറെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമായിരുന്നു നിത്യ. വിവാഹ ശേഷം ഏറെ നാളായി താരം സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ നിമിഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മകള്‍ക്കൊപ്പമുള്ള റില്‍സില്‍സുകളും ആരാധാകര്‍ ഏറ്റെടുത്തിരുന്നു.

ജനപ്രിയ ടിവി ഷോയായ സ്റ്റാര്‍ മാജിക്കിലെ നിത്യ പങ്കെടുത്ത എപ്പിസോഡ് സൂപ്പര്‍ഹിറ്റായിരുന്നു.

 

Share news
error: Content is protected !!
Scroll to Top