Section

malabari-logo-mobile

ശക്തി കൂടിയ ന്യൂനമര്‍ദ്ദം, ഒപ്പം ചക്രവാതച്ചുഴി; കേരളത്തില്‍ മഴ മുന്നറിയിപ്പ്

HIGHLIGHTS : A strong low pressure and cyclone; Rain warning in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമര്‍ദ്ദം വടക്കന്‍ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുകയാണ്. അടുത്ത രണ്ട് ദിവസം ഛത്തീസ്ഗഢ്- കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴിയും നില നില്‍ക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

sameeksha-malabarinews

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!