Section

malabari-logo-mobile

ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് സിനിമയില്‍ വിലക്ക്

HIGHLIGHTS : Dhanush, Vishal, Silambarasan and Atharva are banned from the film

തമിഴ് സിനിമ താരങ്ങളായ ധനുഷ്, വിശാല്‍. സിമ്പു, അഥര്‍വ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. നടന്മാര്‍ക്കെതിരെ പലപ്പോഴായി നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിലാണ് നടപടി. ഇവരുമായി സഹകരിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

സിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സിമ്പുവിനെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ നടന്‍ വിശാല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്നും കണക്കുകള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും ആരോപിച്ചാണ് വിശാലിനെതിരെ സംഘടന നടപടി എടുത്തിരിക്കുന്നത്.

sameeksha-malabarinews

തേനാണ്ടല്‍ മുരളി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിര്‍മ്മാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് താരത്തിനെതിരെ നടപടി. നിര്‍മ്മാതാവ് മതിയഴഗന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്‌ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്. എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!