Section

malabari-logo-mobile

പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ഏജന്റാവാന്‍ കുടുംബശ്രീയിലൂടെ അവസരം

HIGHLIGHTS : Opportunity to become Postal Insurance Agent through Kudumbashree

പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും താല്‍പര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകള്‍ക്കും തിരൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റാവാന്‍ അവസരം.

പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാല്‍ വകുപ്പിന് കീഴില്‍ വരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികള്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം തിരൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ മുഖേന ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18.ന് രാവിലെ 10.30 ന് തിരൂര്‍ മുനിസിപ്പാലിറ്റി സമുച്ചയത്തില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

sameeksha-malabarinews

ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പി (മാര്‍ക്ക് ലിസ്റ്റ് അടക്കം), പാന്‍ കാര്‍ഡ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം രാവിലെ പത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ സി.ഡി.എസുമായി ബന്ധപ്പെടണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!