Section

malabari-logo-mobile

ഡല്‍ഹി കൂട്ടബലാത്സംഗം: പെണ്‍കുട്ടിക്കും ഉത്തരവാദിത്തമെന്ന് പ്രതി

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിക്കും ഉത്തരവാദിത്തമുണ്ടെന്ന് കേസിലെ പ്രതി മുകേഷ് സിങ്. ബിബിസി ക്ക് നല്‍കിയ

Untitled-1 copyന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിക്കും ഉത്തരവാദിത്തമുണ്ടെന്ന് കേസിലെ പ്രതി മുകേഷ് സിങ്. ബിബിസി ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് സിംഗ് ഇങ്ങനെ പറഞ്ഞത്. ബലാത്സംഗത്തിന് കാരണം പുരുഷന്‍മാര്‍ മാത്രമല്ലെന്നാണ് അഭിമുഖത്തില്‍ മുകേഷ് പറയുന്നത്. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടേതാണ്.

ശബ്ദമുണ്ടാകണമെങ്കില്‍ രണ്ട് കയ്യും കൂട്ടിയടിക്കണം. നല്ല സ്ത്രീകള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം കറങ്ങി നടക്കില്ല മുകേഷ് പറയുന്നു. ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ സഹകരിച്ചിരുന്നെവങ്കില്‍ കൊല ചെയ്യപ്പെടില്ലായിരുന്നു. യാദൃശ്ചികമായാണ് കൊലപാതകത്തില്‍ കലാശിച്ചത്. അവള്‍ സഹകരിച്ചിരുന്നെങ്കില്‍ വെറുതേ വിടുമായിരുന്നു എന്നും അവളുടെ സുഹൃത്തിനെ മാത്രമേ തല്ലുമായിരുന്നുള്ളൂ എന്നുമാണ് മുകേഷ് അഭിമുഖത്തില്‍ പറയുന്നത്.

sameeksha-malabarinews

20 ശതമാനം സ്ത്രീകളും നല്ലവരാണ്. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് ശേഷം കറങ്ങി നടക്കുന്നത് നല്ലവരായ ആയ പെണ്‍കുട്ടികളല്ല. ആണും പെണ്ണും തുല്യരല്ല. വീട്ടുജോലികള്‍ ചെയ്യാനുള്ളവരാണ് സ്ത്രീകള്‍. അല്ലാതെ രാത്രികളില്‍ ബാറിലും ഡിസ്‌കോയിലും അല്‍പ വസ്ത്രം ധരിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്നതിനേയും ഇയാള്‍ എതിര്‍ക്കുന്നുണ്ട്. വധശിക്ഷ നല്‍കുന്ന നിയമം വന്നാല്‍ ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊന്ന് കളയും.

സാധാരണ ഗതിയില്‍ അവള്‍ പേടിച്ച് ആരോടും പറയില്ലെന്ന് പറഞ്ഞ് ജീവനോടെ വിട്ടേക്കും മുകേഷ് പറയുന്നു. ബിബിസി മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യമെന്ററിക്ക് വേണ്ടിയാണ് മുകേഷിന്റെ അഭിമുഖം എടുത്തത്. 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബസ്സിലെ ഡ്രൈവര്‍ ആയിരുന്നു മുകേഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!