ലോകകപ്പ് സ്റ്റേഡിയത്തില്‍ വിഎസിന് വേണ്ടി ബാനര്‍

vs-waca.jpg.image.784.410പെര്‍ത്ത്: വിഎസ് അച്യുതനന്ദനും ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനവും ലോകകപ്പ് ക്രിക്കറ്റിലും. പെര്‍ത്തില്‍ ഇന്ത്യ – യുഎഇ മത്സരം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മലയാളികള്‍ വിഎസിനെ പിന്തുണക്കുന്ന പോസ്റ്ററുകളുകള്‍ ഉയര്‍ത്തിയത്. വിഎസിന് വേണ്ടി ലോകകപ്പ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ബാനര്‍ എന്ന് പറഞ്ഞ് മലയാള മനോരമയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സഖാവ് വിഎസ് അച്യുതാനന്ദന്‍. ലോകത്തിലെ ഏറ്റവും ജനപ്രിയനായ രണ്ടാമത്തെ കമ്യൂണിസ്റ്റ്. വി സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ് വിഎസ് എന്നായിരുന്നു ചിലര്‍ ഉയര്‍ത്തിക്കാട്ടിയ ബാനറില്‍ ഉണ്ടായിരുന്നത്. കളി കാണാന്‍ വന്ന ആരാധകരില്‍ ചിലരാകട്ടെ സിപിഎമ്മിന്റെ പാര്‍ട്ടി പതാകയും സ്റ്റേഡിയത്തില്‍ പറപ്പിച്ചു. ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് വേണ്ടി ലോകകപ്പ് മത്സരത്തിനിടെ ബാനര്‍ ഉയരുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും.

പക്ഷേ മലയാളികള്‍ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പുതിയ സംഭവം അല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റിട്വന്റി മത്സരം നടക്കുമ്പോള്‍ മുണ്ടും, കസവുസാരിയുമൊക്കെയിട്ടാണ് മലയാളികള്‍ കളി കാണാന്‍ പോയത്. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണിലായിരുന്നു അന്ന് കളി. മഹാബലിയുടെ വേഷമിട്ടും ആളുകള്‍ കളി കാണാനെത്തിയിരുന്നു.

ഫോട്ടോ കടപ്പാട്‌:മലയാള മനോരമ ഓണ്‍ലൈന്‍

Share news
error: Content is protected !!
Scroll to Top