നിസ്സാമിനെ തീവ്രവാദി സെല്ലിലേക്ക് മാറ്റി

download (2)തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസ്സാമിനെ കൊടും തീവ്രവാദികളെ പാര്‍പ്പിച്ചിരുന്ന സെല്ലിലേക്ക് മാറ്റി.

സാദാ സെല്ലില്‍ നിസാമിന് സൗകര്യങ്ങള്‍ ഒരുക്കാനും പലതും ചെയ്തുകൊടുക്കാനും ജയില്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കനത്ത ബന്തവസുള്ള സെല്ലിലേക്ക് മാറ്റിയത്.

ഇവിടേയ്ക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അത്ര എളുപ്പം കടന്നു ചെല്ലാന്‍ കഴിയില്ല. ഉരുക്ക് കമ്പിവലയുള്ള സെല്‍ തുറക്കുന്നതിനും പ്രതിയെ കാണുന്നതിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്. മാത്രമല്ല, നിസ്സാമിനെ മറ്റു പ്രതികള്‍ ഉപദ്രവിക്കാനും സാധ്യതയുണ്ട്. അതുകൂടി കണക്കിലെടുത്താണ് മാറ്റമെന്ന് അറിയുന്നു.

നിസ്സാമിനെ സന്തോഷിപ്പിക്കാന്‍ ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെയാണ് മേലധികാരികള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ചില പൊലീസുകാര്‍ ഇത്രയും കാലം ലക്ഷങ്ങള്‍ വാങ്ങിയില്ലേ, പിന്നെ ഇപ്പോള്‍ ഞങ്ങളും ചില സഹായങ്ങളൊക്കെ ചെയ്തു കുറച്ചു പണം വാങ്ങുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ചില ജയില്‍ ഉദ്യോഗസ്ഥരുടെ മനോഭാവം.

Share news
error: Content is protected !!
Scroll to Top