തിരുവനന്തപുരം: തിരുവനന്തപുരം പങ്ങോടില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പഴഞ്ഞി സ്വദേശി ശിവകുമാറിന്റെ ഭാര്യ അഖില (20)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അഞ്ച് മാസം മുമ്പായിരുന്നു അഖിലയുടെയും ശിവകുമാറിന്റെയും വിവാഹം കഴിഞ്ഞത്. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



