Section

malabari-logo-mobile

കാനം രാജേന്ദ്രന്‍ സിപിഐ സെക്രട്ടറി

HIGHLIGHTS : കോട്ടയം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ വക്കിലെത്തിയ സംഭവ

kanam-rajendran-cpi-secretaryകോട്ടയം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ വക്കിലെത്തിയ സംഭവ വികാസങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അവസാന നിമിഷം കെ ഇ ഇസ്മയില്‍ പിന്മാറിയതോടെയാണ് കാനം തിരഞ്ഞെടുക്കപ്പെട്ടത്.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകരുത് എന്ന കര്‍ശനനിര്‍ദ്ദേശമായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

ഇരുവര്‍ക്കും പിന്നില്‍ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ അണി നിരന്നതോടെ തെരഞ്ഞെടുപ്പ് എളുപ്പമാവില്ലെന്ന് ഉറപ്പായിരുന്നു. സി പി ഐയുടെ ചരിത്രത്തില്‍ ഇതുവരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിട്ടില്ല.

കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതി പാനലിനാണ് അംഗീകാരമായത്. 10 കാന്‍ഡിഡേറ്റ് അംഗങ്ങള്‍ക്കും അംഗീകാരമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!