സെയില്‍സ് ഗേളായ തന്റെ മാതാവ് നല്‍കിയ വിദ്യാഭ്യാസത്തിലൂടെയാണ് അര്‍ജുന്‍ പഠിച്ച് ഡോക്ടറായത്. അര്‍ജുനേ, നീ ഉയര്‍ന്നു പറക്കുക, ആ ചിറകുകള്‍ക്ക് ശക്തി പകരാന്‍ അമ്മയുണ്ടല്ലോ എന്നാണ് മന്ത്രി വി ശിവന്‍കുട്ടി അര്‍ജുന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് എഴുതിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അർജുനേ,
നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ..
കുഞ്ഞുങ്ങളേ,
ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക..
ഏറെ സ്നേഹത്തോടെ അർജുൻ ബിയുടെ പോസ്റ്റ് പങ്കുവെക്കുന്നു…
” ʀᴇᴅ ᴄᴏᴀᴛ and ᴡʜɪᴛᴇ ᴄᴏᴀᴛ
ചുവന്ന കോട്ടും വെള്ള കോട്ടും…….കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




