Section

malabari-logo-mobile

ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിക്കുത്തില്‍ 6 മരണം

HIGHLIGHTS : 6 killed in kindergarten stabbing in China

ചൈനയിലെ തെക്ക്-കിഴക്കന്‍ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കുത്തേറ്റ് മൂന്ന് കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു അധ്യാപകനും രണ്ട് മാതാപിതാക്കളും, മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഒരാള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

ഞായറാഴ്ച രാവിലെ 7.40 ഓടെയാണ് സംഭവം നടന്നത്. ഇതെടുര്‍ന്ന് 8മണിയോടെ പ്രതിയെന്ന് കരുതുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കിന്റര്‍ഗാര്‍ട്ടന് ചുറ്റുമുള്ള പ്രദേശം പോലീസ് അടച്ചുപൂട്ടി.

ചൈനയില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ താരതമ്യേന അപൂര്‍വമാണ്, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് നിരവധി സ്‌കൂളുകളില്‍ ഉള്‍പ്പെടെ നിരവധി കത്തി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, തെക്ക്-കിഴക്കന്‍ ജിയാങ്സി പ്രവിശ്യയിലെ ഒരു കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയുമായി അക്രമി ആക്രമണം നടത്തി മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2021 ഏപ്രിലില്‍, ഗുവാങ്സി ഷുവാങ് സ്വയംഭരണ പ്രദേശമായ ബെയ്ലിയു സിറ്റിയില്‍ നടന്ന കൂട്ട കുത്തലിനിടെ രണ്ട് കുട്ടികള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2018 ഒക്ടോബറില്‍, തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു കിന്റര്‍ഗാര്‍ട്ടനിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു.

ഈ സാഹചര്യത്തില്‍ 2010 മുതല്‍ ചൈനീസ് അധികൃതര്‍ സ്‌കൂളുകള്‍ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ‘നിശ്ചയമായും അടിച്ചമര്‍ത്താന്‍’ ആ വര്‍ഷം പൊതു സുരക്ഷാ മന്ത്രാലയം പ്രാദേശിക അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!