മരുമകള്‍ ഭര്‍തൃ മാതാവിനെ വെട്ടിക്കൊന്നു

മൂവാറ്റുപുഴ :ഭര്‍തൃ മാതാവിനെ മരുമകള്‍ വെട്ടിക്കൊലപ്പെടുത്തി.
മേക്കടമ്പ് ആമ്പല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത് .ലക്ഷംവീട് കോളനിയിലെ പതാരിയുടെ ഭാര്യ അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകള്‍ പങ്കജത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത് .അമ്മിണിയുടെ തലയുടെ മുകളിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

പങ്കജം മാനസിക അസുഖത്തിനു ചികിത്സയില്‍ ആണെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top