തിരുവനന്തപുരം :വിഴിഞ്ഞത്ത് കിണറില്‍ അകപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനുശേഷമാണ് മഹാരാജന്‍ എന്ന തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് . ദേശീയ ദുരന്തനിവാരണ സേനയും കിണര്‍ നിര്‍മാണ രംഗത്തെ വിദഗ്ധരായ തൊഴിലാളികളുമാണ് ദൗത്യത്തില്‍ പങ്കാളികളായത്
കിണറിലെ പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജന്‍ അപകടത്തില്‍പ്പെട്ടത്.
മുക്കോല സര്‍വ്വശക്തി പൂരം റോഡില്‍ അശ്വതി സുകുമാരനെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം സംഭവിച്ചത്
മഹാരാജന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി മണികണ്ഠന്‍ (48) അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഉണ്ടായ മഴയില്‍ കിണറിലെ റിങ്ങുകള്‍ പൊട്ടി മണ്ണിടിഞ്ഞി്‌രുന്നു. ഇത് മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് മഹാരാജന്‍ ഉള്‍പ്പെട്ട സംഘം ഇവിടെ എത്തിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




