‘ഹൈ സ്പീഡ് റെയില്‍വേ അനിവാര്യം’; ഇ ശ്രീധരനുമായുളള ചര്‍ച്ച കൊണ്ട് നല്ല ഫലം; കെ വി തോമസ്

തിരുവനന്തപുരം: ഇ ശ്രീധരനുമായുളള കൂടികാഴ്ച കൊണ്ട് നല്ല ഫലമാണ് ലഭിച്ചതെന്ന് പ്രൊഫ. കെ വി തോമസ്. ഇ ശ്രീധരന്‍ അഭിപ്രായം മുഖ്യമന്ത്രിക്ക് എഴുതി നല്‍കും. ഇതിന് ശേഷം സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും. സെമി ഹൈസ്പീഡ്, ഹൈസ്പീഡ് റെയില്‍വേ സിസ്റ്റത്തോട് യോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ സ്പീഡ് റെയില്‍വേ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ ശ്രീധരനുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നു. ശബരി പാത, ചെങ്ങന്നൂര്‍-പുനലൂര്‍ പാത എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കെ റെയിലില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും ഇ ശ്രീധരനുമായുളള ചര്‍ച്ച മുഖ്യമന്ത്രി അനുവാദത്തോടെയായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്ക് ഇ ശ്രീധരന്റെ പൊന്നാനിയിലെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിന്റെ പ്രധിനിധിയായാണ് കെ വി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കുറിപ്പ് തയാറാക്കി നല്‍കാമെന്ന് ശ്രീധരന്‍ സമ്മതിച്ചതായി കെ വി തോമസ് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

എന്നാല്‍ നിലവിലുള്ള കെ റെയില്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. ഈ രീതിയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാവില്ല. അത് പരിസ്ഥിതിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുതിയ സെമി സ്പീഡ്,ഹൈ സ്പീഡ് പദ്ധതി കൊണ്ടുവന്നാല്‍ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top