മഞ്ചേരി: ബൈക്ക് യാത്രികനെ കാറിടിച്ചു ചെയ്ത വീഴ്ത്തി വടിവാള്‍ വീശി എട്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലു പേര്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ പിടിയില്‍.പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വിട്ടില്‍ സുജിത്ത് (20), വടെക്കെടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്-മു ല്ലുവേലി പടിഞ്ഞാറ്റേതില്‍ വിട്ടില്‍ സൂരജ് (23), അടൂര്‍ പന്നി വിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരിയില്‍ നിന്ന് പൊലീസ് പിടിയിലായത്. മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന മൊട്ടയൂര്‍ സ്വദേശിയെ കാറുകൊണ്ട് ബൈക്ക് ഇടിപ്പിച്ച് തള്ളിയിട്ട് വടിവാള്‍ വീശിയും മുഖത്ത് കുമുളക് സ്‌പ്രേ അടിച്ചും കുഴല്‍ പണം കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്.
ഇന്‍സ്‌പെക്ടര്‍മാരായ ജോബി തോമസ്, റിയാസ് ചാക്കിരി, മഞ്ചേരി എസ്‌ഐമാരായ സുജി ത്ത്, ബഷീര്‍, സിപിമാരായ അനീഷ് ചാക്കോ, ഐ കെ ദിനേഷ്, പി സലിം, ആര്‍ ഷഹേഷ്, കെ ജസീര്‍, ഹക്കിം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




