മഴക്കെടുതിയില്‍ വലഞ്ഞ് ഉത്തരേന്ത്യ; മണ്ണിടിച്ചില്‍; 19 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ കനത്ത 48 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2 സൈനികരടക്കം 19 പേര്‍ മരിച്ചു. ഹിമാചല്‍, കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്തമഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. 41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണു ഡല്‍ഹിയിലുണ്ടായത് (153 മില്ലി മീറ്റര്‍). ഡല്‍ഹിയില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു.

ഹിമാചലില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുകയാണ്. 5 പേര്‍ മരിച്ചു.
7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. കുളുവില്‍ ബിയാസ് നദി കരകവിഞ്ഞ് ഒട്ടേറെ കാറുകള്‍ ഒഴുകിപ്പോയി, പാലങ്ങള്‍ തകര്‍ന്നു പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
അടല്‍ തുരങ്കം വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബിയാസ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.നിരവധി വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു. മണ്ഡി ജില്ലയില്‍ പാലം ഒലിച്ചുപോയി. ഷിംല കല്‍ക്ക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.

ജമ്മുവിലെ പുഞ്ചില്‍ മലയോരമേഖലയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണു 2 സൈനികര്‍ ഒഴുക്കില്‍ പെട്ടത്. ദോഡയില്‍ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേര്‍ മരിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി അമര്‍നാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചു. കനത്ത മഴ തുടരുന്ന, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top