പശ്ചിമ ബംഗാളില്‍ ഇന്ന് റീ-പോളിംഗ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റീ-പോളിംഗ്. 652 ബൂത്തുകളില്‍ തിങ്കളാഴ്ച റീ പോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. നാലോളം ജില്ലകളിലെ റീപോളിങ്ങില്‍ തീരുമാനമായിട്ടില്ല. ഒരു ബൂത്തില്‍ നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. പുരുലിയ, ബിര്‍ഭും, ജല്‍പായ്ഗുഡി, നഡിയ, സൗത്ത് 24 പര്‍ഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘര്‍ഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക.

പിസിസി അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.

ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബാലറ്റ് പെട്ടികള്‍ തകര്‍പ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും മര്‍ദനമേറ്റു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് തടസപ്പെട്ടയിടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗ് നടത്താനുള്ള തീരുമാനം. ഞായറാഴ്ചയും പല ജില്ലയിലും ആക്രമണങ്ങളുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. വോട്ടെടുപ്പ് നടന്ന ശനിയാഴ്ചമാത്രം 17 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഒരു തൃണമൂലുകാരനും ബിജെപിക്കാരനും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 40 ആയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top