വളരെ കുറച്ച് സാധങ്ങള്‍വെച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി പലഹാരമാണ് ബ്രഡ് ബട്ടര്‍ സ്വീറ്റ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഇതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്- 2 പീസ്
പാല്‍-125 ml
ഏലക്ക പൊടി-കാല്‍ ടീസ്പൂണ്‍
പഞ്ചസാര-ഒരു ടേബിള്‍ സ്പൂണ്‍
ബട്ടര്‍(ഉപ്പില്ലാത്തത്)-ഒരു ടേബിള്‍ സ്പൂണ്‍
തേന്‍/കണ്ടന്‍സ്ഡ് മില്‍ക്ക്-1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരുപാനിലേക്ക് ബട്ടര്‍ ഇട്ട് ചൂടായി വരുമ്പോള്‍ അതിന് മുകളില്‍ ബ്രഡ് പീസുകള്‍ രണ്ടും അട്ടിയായി മുകളില്‍ വെച്ച് രണ്ട് വശവും മറിച്ചിട്ട് ചെറുതായി മുരിഞ്ഞ് വരുന്നതുവരെ വേവിക്കുക(ബ്രഡിന്റെ ഇരുവശത്തും ബട്ടര്‍ പിടിക്കത്തക്കവിധം ബട്ടര്‍ ചേര്‍ക്കണം).പാലില്‍ ഏലക്കപൊടി പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ബ്രഡിന് മുകളിലേക്ക് എല്ലാഭാഗത്തേക്കും ആകുന്ന വിധത്തില്‍ ഒഴിച്ചുകൊടുക്കുക. തീ കുറച്ച് വെച്ച് ഓരോ മിനിറ്റ് വീതം രണ്ടുപുറവും വേവിച്ച് എടുക്കുക. മറിച്ചിടുമ്പോള്‍ ബ്രഡ് പൊട്ടിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം . ഇതിനു ശേഷം പാകമായ ബ്രഡിന് മുകളില്‍ തേന്‍ അല്ലെങ്കില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒന്ന് തൂവിക്കൊടുത്ത് മുറിച്ച് കഴിക്കാവുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




