Section

malabari-logo-mobile

കോഴിക്കോട് മിഠായി തെരുവില്‍ ഇരുപതോളം തുണിക്കടകളില്‍ റെയ്ഡ്, കണ്ടെത്തിയത് 27 കോടിയുടെ നികുതി വെട്ടിപ്പ്

HIGHLIGHTS : 27 crore tax evasion found in raids on 20 clothing shops in Kozhikode Mithai street

കോഴിക്കോട് : കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.

ഇരുപതോളം തുണികടകളിലാണ് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇവരുടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

വീടുകളില്‍ പരിശോധന നടന്നതിന് പിന്നാലെയാണ് മിഠായി തെരുവിലെ കടയില്‍ പരിശോധനക്കെത്തിയത്. ഇവിടെ ഉദ്യോഗസ്ഥരെ തടയാന്‍ നീക്കവുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവര്‍ നികുതി നല്‍കിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കടകളുടെ ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നികുതിയിനത്തില്‍ 27 കോടി രൂപ അടക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും. അതേ സമയം മിഠായി തെരുവില്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിശോധനയോട്
സഹകരിച്ചിട്ടുണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!