കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരില്‍ മൊയ്തീന്‍ എന്നയാളാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് ഹാന്‍സും കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്.
ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്‌സൈസ് സംഘത്തിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




