അമ്മയും കുഞ്ഞും പുഴയില്‍ ചാടിയ സംഭവം; യുവതി മരിച്ചു, നാലുവയസുകാരിക്കായി തെരച്ചില്‍ തുടരുന്നു

വയനാട്: വയനാട് വെണ്ണിയോട് മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ യുവതി ദര്‍ശന (32) മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആറരയോടെയാണ് മരിച്ചത്. വ്യാഴം വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കല്‍ പാലത്തില്‍ നിന്ന് മകള്‍ ദക്ഷയ്‌ക്കൊപ്പം ദര്‍ശന പുഴയിലേക്ക് ചാടിയത്. ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. ഇവരുടെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. പാലത്തിന് മുകളില്‍ ചെറുതും വലുതുമായ രണ്ട് കുടകളും ഒരു ചെരിപ്പുമുണ്ടായിരുന്നു. ഇവരുടെ ആത്മഹത്യശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ദര്‍ശനയെ രക്ഷിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. കാണാതായ മകള്‍ ദക്ഷയ്ക്കായുള്ള തെരച്ചില്‍ ഇന്നലെ തുടര്‍ന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു. വെണ്ണിയോട് സ്വദേശി അനന്തഗിരിയില്‍ ഓംപ്രകാശാണ് ദര്‍ശനയുടെ ഭര്‍ത്താവ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top