ആസിഫ് അലി നായകനായി ‘കാസര്‍ഗോള്‍ഡ്’, ടീസര്‍ പുറത്ത്

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘കാസര്‍ഗോള്‍ഡ്’ ടീസര്‍ പുറത്ത്. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനവും കഥയും. ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജെബില്‍ ജേക്കാബാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സജിമോന്‍ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ തിരക്കഥ എഴുതിയിരിക്കുന്നു. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

കാപ്പ’ എന്ന ചിത്രത്തിന് ശേഷം സരിഗമയുമായി ആസിഫ് അലി ഒന്നിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.

തല്ലുമാലയിലൂടെ സെന്‍സേഷനായി മാറിയ സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് കാസര്‍ഗോള്‍ഡിന്റെ സംഗീതസംവിധാനം. വിഷ്ണു വിജയ്‌യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണന്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. കല സജി ജോസഫ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോഷ് കൈമള്‍. മുഖരി എന്റര്‍ടെയ്ന്‍മെന്റ്‌സ്, യൂഡ്ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്നതാണ് ‘കാസര്‍ഗോള്‍ഡ്’. സഹ നിര്‍മ്മാണം സഹില്‍ ശര്‍മ്മ. സൗണ്ട് ഡിസൈന്‍- രംഗനാഥ് രവിയാണ്. പിആര്‍ഒ ശബരി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top