പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയവരെയും അനധികൃതമായി മദ്യ വിപണനം നടത്തിയവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നക്ക ലോട്ടറി വിപണനം നടത്തിയതിന് പരപ്പനങ്ങാടി പുത്തരിക്കല്‍ മുണ്ടു പാലത്തിങ്ങല്‍ ഹൌസ് ചന്ദ്രന്‍ (60), പ്രയാഗ് റോഡ് കുറുട്ടിങ്ങല്‍ പാണ്ഡിക ശാല വീട് അബൂബക്കര്‍(72) ഉള്ളണം മുണ്ടിയങ്കാവ് പുളിയാനി വീട് അബ്ദുല്‍ റഷീദ് (48), തയ്യിലപ്പടി പടിക്ക് പുറത്ത് ഹൗസ് സുധീഷ് (42) എന്നി നാലു പേരെയും അവര്‍ക്ക് സഹായം ചെയ്തിരുന്ന ഒരാളെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
നാല് ഇടങ്ങളിലായി മൂന്നക്ക ലോട്ടറി നടത്തിയിരുന്ന നാല് പേരെയും അതില്‍ രണ്ടുപേര്‍ക്ക് മൊബൈല്‍ അപ്ലിക്കേഷന്‍ നല്‍കിയ ഒളകര സ്വദേശിയായ ഇടത്തോടി വീട്ടില്‍ അയ്യപ്പന്റെ മകന്‍ സജിത്ത് തൊപ്പശ്ശേരി (35) എന്നിവരെയുമാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
120 കുപ്പികളിലായി അനധികൃതമായി വിപണനം നടത്തുന്നതിന് വേണ്ടി കൊണ്ടുപോയിട്ടുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശം മദ്യവും ആയി അനില്‍കുമാര്‍ എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അയാള്‍ക്ക് മദ്യം വാങ്ങുന്നതിനും വില്പന നടത്തുന്നതിനും ആയി സഹായം ചെയ്തിരുന്ന പൂക്കിപ്പറമ്പ് സ്വദേശി വാളക്കുളം നല്ലാട്ട് വീട്ടില്‍ വിനേഷ് (32), നമ്പ്യാരത്ത് വീട്ടില്‍ ശ്യാംചന്ദ്രന്‍ (28), മുസ്തഫ (33) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി ഹാജരാക്കി. ഇരു കേസുകളിലും ആയി ആറുപേരെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് കുമാര്‍ എം വി, പരമേശ്വരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സ്മിതേഷ്, പ്രീത എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍ രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




