ഫറോക്ക്: ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ നവീകരണം രണ്ടു ഘട്ടങ്ങളിലായി 10 കോടി രൂപ ചെലവില്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി.
അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന സ്റ്റേഷനെ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഫറോക്കില്‍ നടപ്പാക്കുന്ന സമഗ്ര വികസന പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി.
രണ്ടു പ്ലാറ്റ്‌ഫോമുകളിലെയും മേല്‍ക്കൂര, ഒന്നാം പ്ലാറ്റ്‌ഫോമില്‍ ലിഫ്റ്റ്, പാര്‍ക്കിങ് ഗ്രൗണ്ട് വിപുലീകരണം, പുതിയ വിശ്രമസ്ഥലം, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, ഉയര്‍ന്ന ഗ്രേഡിലുള്ള ശുചിമുറികള്‍, കുടി വെള്ളത്തിനായുള്ള കിയോസ്‌ക്കുകള്‍, ട്രെയിന്‍ സംബന്ധമായ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയ നവീകരണങ്ങളോട സ്റ്റേഷന്റെ മുഖച്ഛായ മാറും.
അമൃത് ഭാരത് പദ്ധതിയില്‍ നവീകരിക്കുന്ന സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു കൊണ്ടുപോകാന്‍ പാലക്കാട് ഡിവിഷന്‍ കേന്ദ്രീകരിച്ച് മോണിറ്ററിങ് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. ഈ കമ്മറ്റിയാണ് പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




