HIGHLIGHTS : 13-year-old girl who died of snakebite was raped 3 months ago; A 78-year-old man was arrested

മരണമടഞ്ഞ പെണ്‍കുട്ടിയുടെ അച്ഛനുമമ്മയും നേരത്തേ മരിച്ചതാണ്. അമ്മാവനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുശേഷം ഗ്രാമത്തിലെ യുവാക്കളുടെ ഇടയില്‍ പെണ്‍കുട്ടിയുടെ പീഡനദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തത്. 3 മാസം മുമ്പാണ് 78 കാരന്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മൂന്ന് മാസം മുമ്പ് സന്ദര്‍ശനത്തിന് എത്തിയ അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവ് ഇത് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ യുവാവ് ഈ വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ബാലികയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു അത്. പീഡനവീഡിയോ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോഴാണ് പോലീസ് രംഗത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും. വീഡിയോ പങ്കുവെച്ചതിന് യുവാക്കളുടെപേരിലും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം പാമ്പുകടിയേറ്റതുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
