HIGHLIGHTS : Union Minister Smriti Irani criticizes Congress

ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന് രാജ്യസഭയില്‍ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അപമാനിച്ചുവെന്ന ആരോപണം നാക്കുപിഴയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബി ജെ പി യുടെ വിമര്‍ശനങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. സംഭവിച്ചത് നാക്കുപിഴ മാത്രം, മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു, കോണ്‍ഗ്രസിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര്‍ നോട്ടിസ് നല്‍കും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.