Section

malabari-logo-mobile

സി. പി.ഐ(എം) പാര്‍ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും

HIGHLIGHTS : കോഴിക്കോട് : സി.പി.ഐ(എം) 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന് ഇന്ന് കൊടി ഉയരും. പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്ത്

കോഴിക്കോട് : സി.പി.ഐ(എം) 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന് ഇന്ന് കൊടി ഉയരും. പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്ത് സി.പിഐ(എം) സംസ്ഥാന സെക്ട്രട്ടറി പിണറായി വിജയന്‍ വൈകീട്ട് പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളന നഗരിയില്‍ ദീപശിഖ തെളിയിക്കും.

പുന്നപ്ര-വയലാറിലെ പോരാളികളുടെ ജീവരക്തം നിറം പകര്‍ന്ന ചെങ്കൊടി ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്നും എ.വിജയരാഘവന്റെ നേതൃത്വത്തിലും കയ്യൂരിന്റെ സമരനായകരുടെ മണ്ണില്‍ നിന്നും പി. കരുണാകരന്റെ നേതൃത്വത്തില്‍ എത്തുന്ന കൊടിമരവും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖാ പ്രയാണവും കോഴിക്കോട്്് നഗരത്തില്‍ സംഗമിച്ച് വൈകീട്ട് 4ന് കോഴിക്കോട് കടപ്പുറത്തേക്ക് നീങ്ങും.

sameeksha-malabarinews

പ്രതിനിധികള്‍ ഇന്നലെമുതല്‍ വിവിധ ട്രെയ്‌നുകളില്‍ കോഴിക്കോടെത്തി തുടങ്ങി. ഇവരെ സ്വീകരിക്കാന്‍ നിരവധി സി.പി.ഐ(എം) പ്രവര്‍ത്തകരും നേതാക്കളുമാണ് ചെങ്കൊടിയുമേന്തി റെയില്‍വേസ്റ്റേഷനില്‍ ഉളളത്.

രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ നടക്കുന്ന സി.പിഐ(എം) 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത് പ്രത്യയശാസ്ത്ര രേഖ തന്നെയാണ്. രാഷ്ട്രിയ സംഘടനാ റിപ്പോര്‍ട്ടും പ്രത്യയശാസ്ത്ര രേഖയും ചര്‍ച്ചചെയ്തംഗീകരിക്കലും പ്രധാന കാര്യപരിപാടി.

ബുധനാഴ്്ച രാവിലെ 9.30 ന് സുര്‍ജിത്ത്- ജ്യോതിബസു നഗറില്‍(ടാഗോര്‍ ഹാള്‍) പ്രതിനിധി സമ്മേളനം ആരംഭിക്കും. 815 പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുക. പുതിയ ജനറല്‍ സെക്രട്ടറിയെയും പോളിറ്റിബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും 9-ാം തിയ്യതി തെരഞ്ഞെടുക്കും. അവസാനദിനത്തില്‍ നടക്കുന്ന റെഡ്‌വളണ്ടിയര്‍ മാര്‍ച്ചോടെയുമാണ് പാര്‍ടി കേണ്‍ഗ്രസ് അവസാനിക്കുക.

പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടുചെയ്യാന്‍ വിദേശമാധ്യമങ്ങളടക്കം അഞ്ഞൂറോളം മാധ്യമ പ്രവര്‍ത്തകരും കോഴിക്കോട്ടെത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!