നിര്‍ണായക കെ.പി.സി.സി യോഗം ഇന്ന്

തിരു : കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയ കാര്യസമിതിയുടെയും നിര്‍ണായക യോഗം ഇന്ന് തിരുനവന്തപുരത്ത് ചേരും. യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക ലീഗിന്റെ 5-ാം മന്ത്രി സ്ഥാനവും നെയ്യാറ്റിന്‍കര ഉപതെരെഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും രാജ്യസഭാസീറ്റ് വിഭജനവും ചര്‍ച്ചയാകും

അഞ്ചാംമന്ത്രിസ്ഥാത്തില്‍ ഒരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ ലീഗ് ഉറച്ച് നില്‍കുകയാണ് കൂടാതെ രാജ്യസഭാസീറ്റിലും അവര്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടിലാണ്.

നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് കെ.മുരളീധരനടക്കം ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സിന് തലവേദനയായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top