കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ ഒയികോസ് സര്‍വകലാശാലയില്‍ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഏഴ്‌പേര്‍ മരിച്ചു. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
നിറയൊഴിച്ച 40 വയസ്സുള്ള ഏഷ്യക്കാരനായ യുവാവിനെ സമീപ നഗരമായ അല്‍മേഡയില്‍ വെച്ച് പോലീസ് പിടികൂടി.
വെടിവെക്കാനുള്ള കാരണത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




