Section

malabari-logo-mobile

ഷാഹിനെക്കതിരെ കുറ്റപത്രം: പ്രതിഷേധവുമായി കെയുഡബ്ല്യുജെയും മഹിള അസോസിയേഷനും

HIGHLIGHTS : :മഅദിനി പ്രതിയായ ബാഗ്ലൂര്‍

തിരു :മഅദിനി പ്രതിയായ ബാഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടക പോലീസ് കുടക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120-ബി (കുറ്റകരമായ ഗൂഢാലോചന), കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ (506, 34) എന്നീ വകുപ്പുകളും നിയമവിരുദ്ധപ്രവര്‍ത്തനം (തടയല്‍) നിയമ(യുഎപിഎ)ത്തിലെ 22എ എന്നീ വകുപ്പുമാണ് ഷാഹിനയ്ക്കെതിരെ ചുമത്തിയത്. പൊതുവെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് 22എ.

ഷാഹിനക്കെതിരെ ഇത്തരം വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പച്ചതിനെതിരെ പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയനും, ജനാധിപത്യ മഹിള അസോസിയേഷനും രംഗത്തത്തെി.

sameeksha-malabarinews

വാര്‍ത്ത തയ്യാറാക്കുന്നതിനായി നടത്തിയ കുടക് യാത്രയുടെ പേരിലാണ് കര്‍ണാടക പൊലീസ് ഷാഹിനയെ കേസില്‍ കുടുക്കിയത്

ജീപപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകരമായ ഗൂഡാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, രാജ്യദ്രോഹം തൂടങ്ങിയ ഗുരതരമായ കുറ്റങ്ങളാണ് ഷാഹിനക്കു മേല്‍ ചുമത്തിയിരുക്കുന്നത്..തീര്‍ത്തും തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതും കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് കെയുഡബ്ല്യുജെ ആവിശ്യപ്പെട്ടു.

ഷാഹിനെയെ കള്ളക്കേസില്‍ കുടുക്കിയതിനു പിന്നില്‍ ഗൂഡാലോചനയൊണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും മഹിള അസോസിയേഷന്‍ നേതാക്കളായ പികെ ശ്രീമതിടീച്ചറും കെകെ ശൈലജയും ആവിശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!