മലപ്പുറം: ജനാധിപത്യത്തിന്റെ പുതിയമുഖമാണ് നവമാധ്യമങ്ങളെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക സായാഹ്നത്തില്‍ ‘നവമാധ്യമങ്ങളും മാറുന്ന പൊതുജന അഭിപ്രായങ്ങളും’ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന് മറ്റുമാധ്യമങ്ങളേക്കാള് കരുത്തുള്ളതാണ് നവമാധ്യമങ്ങള്‍. ഭരണകൂടത്തിന് എതിരാവുന്നത് കൊണ്ട് മാത്രം അവയെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാവില്ല. അത് സ്വതന്ത്രമായി നിലനിലക്കണം. ഓരോ വ്യക്തിയുടേയും ശബ്ദത്തിന് അര്‍ഥമുണ്ടെന്ന തിരിച്ചറിവ് നല്‍കിയത് നവമാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു
പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായി. ഷാജു പുതൂര്‍ വിഷയമവതരിപ്പിച്ചു. ഡോ. ആസാദ്, കെ. എസ് സുധീപ്, സിനിമാതാരം വി.കെ ശ്രീരാമന്, കവി റഫീഖ് അഹമ്മദ് സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന് സമ്മാനദാനം നടത്തി. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ കെ. അജിത് സ്വാഗതവും കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ് ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പിന്നണി ഗായിക മഞ്ജരിയുടെ ഗാനമേളയും മാളവികയുടെ മാജിക് നടന്നു.



