Section

malabari-logo-mobile

ഫ്രീ സക്കരിയ്യ ആക്ഷന്‍ഫോറം; മനുഷ്യാവകാശ സമ്മേളനം നടത്തും

HIGHLIGHTS : പരപ്പനങ്ങാടി: തീവ്രവാദബന്ധമാരോപിച്ച്

പരപ്പനങ്ങാടി: തീവ്രവാദബന്ധമാരോപിച്ച് പതിനെട്ട് വയസ്സുള്ളപ്പോള്‍ കര്‍ണാടക അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ്യക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് ഫ്രീസക്കരിയ്യ ആക്ഷന്‍ഫോറം അറിയിച്ചു. ജനുവരി 19 ന് നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ പങ്കെടുക്കും.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നാലുവര്‍ഷം മുമ്പ് സക്കരിയ്യയെ പോലീസ് കൊണ്ടുപോയത്. ഇലക്ട്രോണിക്ക് കടയിലെ മെക്കാനിക്കായ സക്കരിയ്യയാണ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുപയോഗിച്ച റിമോര്‍ട്ട് ചിപ്പ് നിര്‍മ്മിച്ചതെന്നാരോപിച്ചാണ് കര്‍ണാടക പോലീസ് സക്കരിയെ പിടിച്ചത്. സക്കരിയയെ എത്രയും പെട്ടന്ന് വിചാരണ ചെയ്യണമെന്നും തെറ്റുകാരനാണെന്ന് തെളിയുന്ന പക്ഷം ശിക്ഷിക്കണമെന്നും ആക്ഷന്‍ഫോറം ഭാരവാഹികള്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

മനുഷ്യാവകാശ സമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം ഗംഗാധരന്‍ സിവിക് ചന്ദ്രന്‍, പിഎ പൗരന്‍, കെ.ടി ജലീല്‍ എംഎല്‍എ, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ പുളിക്കലകത്ത് നിയാസ്, അഷറഫ് ഷിഫ, പി ഒ നയിം, പി കെ അബൂബക്കര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!