Section

malabari-logo-mobile

ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്തു; കുടുക്കിയത് ഹര്‍ബജന്‍ എന്ന് ബന്ധുക്കള്‍

HIGHLIGHTS : ഡല്‍ഹി: ഐപിഎല്‍ വാതു വെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തടക്കം 3 താരങ്ങളെ രാജസ്ഥാന്‍

ഡല്‍ഹി: ഐപിഎല്‍ വാതു വെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തടക്കം 3 താരങ്ങളെ രാജസ്ഥാന്‍ റോയല്‍ ടീമില്‍ നിന്നും സസ്‌പെന്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍ ടീം മാനേജരാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഐപിഎല്‍ നിന്നും ഈ താരങ്ങളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. താരങ്ങളെ സസ്‌പെന്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഇതേ കുറിച്ച് അനേ്വഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ശ്രീശാന്തിനെ ഹര്‍ബജന്‍ ഉള്‍പ്പെടെയുള്ള ചില സഹ കളിക്കാര്‍ ഗൂഡാലോചന നടത്തി കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ അമ്മയും, സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനും പറഞ്ഞു. കൂടാതെ ഇതില്‍ ധോണിക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും മധു ആരോപണം ഉന്നയിച്ചു. പണത്തിന് വേണ്ടി കളിക്കുന്ന വ്യക്തിയല്ല ശ്രീശാന്ത് എന്നും ഇത്തരം മോശപ്പെട്ട പ്രവൃത്തികള്‍ മകന്‍ ഒരിക്കലും ചെയ്യില്ലെന്നും മകന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നും ശ്രീശാന്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

വ്യക്തിപരമായി വാതുവെപ്പിനോട് എതിര്‍പ്പുളള ആളാണ് ശ്രീശാന്ത് എന്നും അറസ്റ്റിലായ മറ്റുതാരങ്ങളെ ശ്രീശാന്തിന് പരിചയമില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. ക്രിക്കറ്റ് മേഖലയില്‍ നിന്നും ശ്രീക്കെതിരെ വന്‍ ഗൂഡാലോചന നടന്നിരുന്നതായും മധു ബാലകൃഷ്ണന്‍ ആരോപണമുന്നയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!