ആസിഫ് അലിയുടെ വിവാഹം മെയ് 26 ന്

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന്‍ ആസിഫ് അലിയുടെ വിവാഹം മെയ് 26 ന് കണ്ണൂരില്‍ നടക്കും. വിവാഹത്തിന് വന്‍ താരനിര തന്നെ എത്തുമെന്നാണ് വര്‍ത്ത. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വിവാഹ ക്ഷണകത്ത് തന്നെയാണ് പാസ്. ക്ഷണകത്ത് കാണിക്കാതെ ഹാളിന് ഉള്ളിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ല. വിവാഹത്തിന് തലേ ദിവസം നടക്കുന്ന മൈലാഞ്ചി കല്ല്യാണവും അടിപൊളിയാക്കാന്‍ തന്നെയാണ് ബന്ധുക്കളുടെ തീരുമാനം.

കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ ബിബിഎ വിദ്യാത്ഥിനിയായ കണ്ണൂര്‍ താണയില്‍ എകെടി ആസാദിന്റെയും, മുംതാസിന്റെയും ഏക മകളാണ് സമ . തൊടുപുഴ മുന്‍നഗരസഭാ ചെയര്‍മാന്‍ എംപി ഷൗക്കത്ത് അലിയുടെയും, മോളിയുടെയും മകനാണ് ആസിഫ് അലി.

 

 

Share news
error: Content is protected !!
Scroll to Top