ഐ പി എല്‍ വാതുവെപ്പ് കേസ്; ശ്രീശാന്ത് അറസ്റ്റില്‍

ദില്ലി: ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്ത് ഉള്‍പ്പെടെ 3 രാജസ്ഥാന്‍ റോയല്‍ കളിക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ഡല്‍ഹി പോലീസിന്റെ പ്രതേ്യക വിഭാഗം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും 7 വാത് വെപ്പ് കാരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിത്ത് ചാന്‍ഡില,അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രാജസ്ഥാന്‍ റോയല്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ 3 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുളള കളിക്കാരിലേക്ക് അനേ്വഷണം തിരിഞ്ഞത്.

കളിക്കാരും വാതുവെപ്പ്കാരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐപിഎല്‍ ആറാം സീസണിലെ 12 മല്‍സരങ്ങളില്‍ വാതുവെപ്പ് നടന്നതായാണ് സൂചന.

ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനമാണ് ശ്രീശാന്ത് കാഴ്ച വെച്ചിരുന്നതെങ്കിലും വാത് വെപ്പുമായി നേരത്തെ അറസ്റ്റിലായ സഹ കളിക്കാരുടെ മൊഴിയാണ് ശ്രീയെ കുടിക്കിയത്.
അതേ സമയം അറസ്റ്റ് അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും അനേ്വഷണവുമായി സഹകരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തെ കുറിച്ച് അനേ്വഷിച്ച് വരികയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പ്രതികരിച്ചു.

 

 

 

 

Share news
error: Content is protected !!
Scroll to Top