എന്റെ പെണ്ണിനെ ഉപ്പയും ഉമ്മയും കണ്ടെത്തും; ഫഹദ് ഫാസില്‍

അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായെത്തിയ ആന്‍ഡ്രിയ ജെര്‍മിയയുമായി ഫഹദ് ഫാസില്‍ കടുത്ത പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്ക് ഫഹദിനെ പ്രണയിക്കാന്‍ സമയമില്ലെന്ന് ആന്‍ഡ്രിയ കഴിഞ്ഞ ദിവസം കടുത്തഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും, താന്‍ ആരെയും പ്രണയിക്കാന്‍ പോയിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഫഹദ് പറഞ്ഞു. ഇതിനോട്് പ്രതികരിക്കവെയാണ് തനിക്ക് പറ്റിയ പെണ്ണിനെ വാപ്പയും ഉമ്മയും ആയിരിക്കും കണ്ടെത്തക എന്നും തനിക്ക് ഇപ്പോള്‍ വിവാഹ പ്രായം ആകുന്നതേയൊള്ളൂ എന്നും ഫഹദ് ഫാസില്‍ പറഞ്ഞുത്. ജോലിയുള്ള ഒരു പെണ്‍കുട്ടിയെ ഒത്തു വരുമ്പോള്‍ കെട്ടുമെന്നും ഫഹദ് പറഞ്ഞു.

അഞ്ചര വര്‍ഷത്തോളം അമേരിക്കയില്‍ സര്‍വ്വ സ്വാതന്ത്യത്തോടെയുമാണ് താന്‍ ജീവിച്ചത്. ആലപ്പുഴയിലെ സാധാരണ കുടുംബത്തില്‍ നിന്ന് അമേരിക്കന്‍ ജീവിതത്തിലേക്ക് വളര്‍ന്ന കാലമായിരുന്നു അത്. അന്ന് അമേരിക്കയിലേക്ക് പേകുമ്പോള്‍ തനിച്ചെ തിരിച്ചു വരാവൂ എന്നാണ് ഉമ്മ പറഞ്ഞത്. ആ വാക്ക് ഇന്നും മാറ്റി പറഞ്ഞിട്ടില്ല.

താന്‍ ആന്‍ഡ്രിയയുമായി പ്രണയത്തിലാണെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഫഹദ് നായകനാവുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ നിന്നും ആന്‍ഡ്രിയ പിന്‍മാറിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top