Section

malabari-logo-mobile

വള്ളിക്കുന്നില്‍ ബ്രേക്ക് പോയ ബസ്സ് മതിലിലിടിച്ച് നിര്‍ത്തി: ദുരന്തം ഒഴിവായത് തലനാരിഴക്ക്

HIGHLIGHTS : വള്ളിക്കുന്ന് അത്താണിക്കലിനടുത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് മതിലിലിടിച്ച് നിര്‍ത്ത് വ

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിനടുത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് മതിലിലിടിച്ച് നിര്‍ത്ത് വലിയ അപകടം ഒഴിവായി. ഇന്ന് വൈകീട്ട് നാലു മണിയോടെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബായ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചന്തന്‍ബ്രേദേഴ്‌സ് സ്‌കൂള്‍ ബസ് സ്റ്റേപ്പിനടുത്ത് വച്ചാണ് സംഭവം.നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബസ്സിന്റെ ബേക്ക് തകരാറായതു മനസ്സിലാക്കിയ ഡ്രൈവര്‍ വലത്തോട്ട് വാഹനമോടിച്ച് ഒരു മരത്തിലിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്ങിലും തൊട്ടടുത്ത വലിയ ഗര്‍ത്തം കണ്ട് ബസ്സ് വീണ്ടും ഇടത്തേട്ട് തിരിച്ച് റോഡരികിലെ മതിലിനോട് ഇടിക്കുകയായിരുന്നു.

sameeksha-malabarinews

റോഡരികിലെ ഗര്‍ത്തത്തിലേക്ക് ബസ്സ് മറഞ്ഞിരുന്നങ്ങില്‍ വന്‍ അപകടമാവും സംഭവിക്കുക. ഇന്ന് സ്‌കൂള്‍ അവധിയായതിനാല്‍ ആ സമയത്ത് റോഡരികില്‍ കുട്ടികളും ഇല്ലാഞ്ഞത് ഗുണകരമായി.

photo : praveen

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!