മകളെ പീഡിപ്പിച്ച പിതാവിനെ 139 വര്‍ഷം കഠിന തടവിനും 5,85,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു

പരപ്പനങ്ങാടി: പതിനാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ
139 വര്‍ഷം കഠിന തടവിനും 5,85,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. സംഭവം മറച്ചു വച്ച അമ്മയെയും അമ്മുമ്മയെയും 10,000 രൂപവീതം പിഴയടക്കുന്നതിനും പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഫാത്തിമബീവി ശിക്ഷിച്ചു.

തിരൂരങ്ങാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ ഇ നൗഷാദ്, ഇന്‍സ്‌പെക്ടര്‍ എം ജി വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top