Section

malabari-logo-mobile

താനൂര്‍ ഗവ കോളേജ് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും: കനത്ത സൂരക്ഷ

HIGHLIGHTS : താനൂരില്‍ ഉന്നതവിദ്യഭ്യാസത്തിനായി സര്‍ക്കാര്‍ കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

താനൂര്‍ :താനൂരില്‍ ഉന്നതവിദ്യഭ്യാസത്തിനായി സര്‍ക്കാര്‍ കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു.. നാളെ താനൂര്‍ ജങംഷനിന്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. നാളെ രാവിലെ 10 മണിക്കാണ് ചടങ്ങ്.

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചതിനാല്‍ കനത്ത് സുരക്ഷസംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

പാലക്കാട് എസ്പിയുടെയും കോഴിക്കോട് റൂറല്‍ എസ്പിയുടെയും നേത്യത്വത്തില്‍ അഞ്ഞൂറോളം പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചു കഴിഞ്ഞു.നാല് ഡിവൈഎസ്പിമാര്‍്ക്കാണ് ഇവരുടെ ചുമതല. മുഖ്യമന്ത്രിയുടെ പ്രത്യേകസുരക്ഷക്കായി 60 തണ്ടര്‍ബോള്‍ട്ട് കമാന്റോകളും രംഗത്തിറങ്ങും.
ഗതാഗതസംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പരപ്പനങ്ങാടിിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബ്ലോക്ക്‌റോഡ് വഴി തീരദേശറോഡിലൂടെ കടന്നുപോകണം. തിരൂരില്‍ നിന്ന് വരുന്ന വാഹനങ്ങളും നഗരത്തിലൂടെ കടത്തിവിടില്ല..

ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!