Section

malabari-logo-mobile

വധശിക്ഷ വേണ്ട: വര്‍മ്മ കമ്മീഷന്‍

HIGHLIGHTS : ദില്ലി: ബലാത്സംഗക്കേസുകളില്‍ ശിക്ഷ വര്‍ദ്ധിപ്പക്കുന്നതിനെ കുറിച്ച് പഠിക്കാന്‍

ദില്ലി: ബലാത്സംഗക്കേസുകളില്‍ ശിക്ഷ വര്‍ദ്ധിപ്പക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് ഭരണപരാജയമാണന്ന് കമ്മീഷന്റെ കണ്ടെത്തല്‍.
ബലാത്സംഗങ്ങള്‍ അടക്കം സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ പര്യാപ്തമാണെന്നും പക്ഷെ ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കര്‍ശനമായ നിയമങ്ങള്‍ കൊണ്‍ുവരണമെന്ന് ആവിശ്യപെടുന്നുണ്ടെങ്കിലും വധശിക്ഷ നല്‍കേണ്ടതില്ലന്നാണ് കണ്ടത്തെലെന്നാണ് സൂചന.

പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന് ബലാത്സംഗം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തയാളെ കൊല ചെയ്താല്‍ നിലവിലുള്ളഐപിസിയിലെ സെക്ഷന്‍ 100 ല്‍ ഉള്‍പ്പെടുത്തി സ്വയം പ്രതിരോധിക്കാനുള്ള അവകാശമായി കണക്കാക്കുന്ന ഭേദഗതി വരുത്തണമെന്നാണ്.

sameeksha-malabarinews

30 ദിവസം കൊണ്ടാണ് മുന്‍ ചീഫ് ജസ്റ്റിസ് വര്‍മ്മയും ലീലാ സേത്ത്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരടങ്ങിയ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!